കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു
1 min readപരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ മുകളില്‍ നിന്ന് ചാടി വയോധിക അത്മഹത്യ ചെയ്തു. ശ്രീകണ്ഠാപുരം നിടിയേങ്ങയിലെ ചിറക്കോട്ട് വീട്ടില്‍ ഓമന(75)ആണ് മരിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂത്ത സഹോദരന്‍ നാരായണന്റെ കൂട്ടിരിപ്പുകാരിയായി എത്തിയതായിരുന്നു. ഏഴാം നിലയില്‍ നിന്നാണ് ഇന്നലെ വൈകുന്നേരം ആറോടെ ഇവര്‍ താഴേക്ക് ചാടിയതെന്ന് പോലീസ് പറഞ്ഞു. ജനറേറ്റര്‍ ഷെഡിന് അടുത്തായിട്ടാണ് വീണത്. അവിവാഹിതയാണ്. സഹോദരങ്ങള്‍: നാരായണന്‍, പാഞ്ചാലി, പുഷ്പ. മൂത്ത സഹോദരന്‍ നാരായണന്‍ കാന്‍സര്‍ ബാധിച്ച് അവശനിലയിലായിരുന്നു. ഇതിന്റെ മനോവിഷമം കാരണമായിരിക്കാം ആത്മഹത്യയെന്നാണ് നിഗമനം. പരിയാരം പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.