August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

ഇന്ധന വിലവര്‍ധനവിനെതിരെ വേറിട്ട പ്രതിഷേധവുമായ് കൊച്ചിയിലെ ഓട്ടോറിക്ഷാ തൊഴിലാളികൾ

SHARE

ഇന്ധന വിലവര്‍ധനവിനെതിരെ കൊച്ചിയില്‍ ഓട്ടോറിക്ഷാ തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം.ഓട്ടോറിക്ഷ, റോഡിലൂടെ  കെട്ടിവലിച്ചാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്.എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷന്‍ സിഐടിയുവിന്‍റെ നേതൃത്വത്തിലായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം.

കേന്ദ്രസര്‍ക്കാര്‍ വന്‍ തോതില്‍ ഇന്ധന വിലവര്‍ധിപ്പിച്ചതിനെതിരെ യിരുന്നു ഓട്ടോ തൊഴിലാളികള്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.നിരത്തിലൂടെ ഓട്ടോറിക്ഷ കെട്ടി വലിച്ച് തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാരിന്‍റെ ജനവിരുദ്ധ നടപടിക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി  പ്രതിഷേധിച്ചു.ഇന്ധന വില വര്‍ധനവിന്‍റെ പശ്ചാത്തലത്തില്‍ ഓട്ടോക്കൂലി പുതുക്കി നിശ്ചയിക്കണമെന്ന് എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് അസോസിയേഷന്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

എറണാകുളം പി ടി ഉഷ റോഡില്‍ നിന്നും ബി എസ് എന്‍ എല്‍ ഓഫീസിലേക്കായിരുന്നു തൊഴിലാളികള്‍ ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നുരൂപയും സി എന്‍ ജിക്ക് രണ്ടു രൂപയുമാണ്  കേന്ദ്രസര്‍ക്കാര്‍  വിലവര്‍ധിപ്പിച്ചത്. ഓട്ടോഓടിച്ച് ഉപജീവനം നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു.

You may have missed