കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വത്തിൽ ബാങ്ക് മാനേജർസ് ട്രെയിനിങ് സംഘടിപ്പിച്ചു

1 min read
SHARE

കണ്ണൂർ: കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ എടക്കാട്, കണ്ണൂർ ബ്ലോക്കുകളിലെ ബാങ്ക് മാനേജർമാരുടെ ബ്ലോക്ക് തല പരിശീലനം സംഘടിപ്പിച്ചു.
ഹോട്ടൽ റോയൽ ഒമാഴ്സിൽ വച്ച് നടന്ന പരിപാടി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രവർത്തനങ്ങളെപ്പറ്റിയും അയൽക്കൂട്ടങ്ങൾ, എ ഡി എസ്, സി ഡി എസ് ആശ്രയിക്കുന്ന ബാങ്ക് മാനേജർമാരെ കുടുംബശ്രീ മിഷൻ നടപ്പിലാക്കുന്ന സാമ്പത്തിക പ്രവർത്തനങ്ങൾ പരിച്ചയപ്പെടുത്തുക. ബാങ്ക് ലോണുകൾ, ഇൻഷുറൻസ് സ്കീമുകൾ, ലിങ്കേജ് ലോണുകൾ എന്നിവയുടെ കാര്യക്ഷമമായ വിതരണം എങ്ങനെ നടത്താമെന്നും പരിപാടിയിൽ ചർച്ച ചെയ്തു. പുത്തൻ സംരംഭങ്ങൾക്ക് അനന്തമായ സാധ്യതകളാണ് ഇന്ന് നിലവിലുള്ളത് ബാങ്കുകളുമായി ചേർന്ന് അതെല്ലാം പ്രയോജനപ്പെടുത്തി കുടുംബശ്രീ പ്രവത്തനങ്ങൾക്ക് കൂടുതൽ ഊർജമേകാനുള്ള നടപടിയിലാണ് ജില്ലാ മിഷൻ എന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ എം വി ജയൻ പരിപാടിയിൽ പറഞ്ഞു. ജില്ലാ പ്രോഗ്രാം മാനേജർമാർ, അർബൻ മിഷൻ സ്റ്റാഫുകൾ തുടങ്ങിയവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ദേശസാൽകൃത ബാങ്ക്, സഹകരണ ബാങ്ക് ഉൾപ്പെടെ 120 ബാങ്ക് മാനേജർമാർ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ പ്രോഗ്രാം മാനേജർ കെ എൻ നൈൽ സ്വാഗതം പറഞ്ഞു അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ കെ വിജിത്ത് അധ്യക്ഷനായി. കാനറ ബാങ്ക് റീജിയണൽ ഓഫീസർ കെ അനിൽകുമാർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ ഒ ദീപ, ജില്ല പ്രോഗ്രാം മാനേജർ ജിബിൻ സ്കറിയ തുടങ്ങിയവർ സംസാരിച്ചു.

Report: AMAL N.T KUDUMBASREE PRO