താടിക്കാർക്ക് സ്വാഗതം, വരൂ, മത്സരിക്കൂ സമ്മാനങ്ങൾ നേടൂ..കേരള ബിയേർഡ് ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു
1 min read

മിസ്റ്റർ താടിക്കാരൻ എന്ന മത്സരത്തിന്റെ മെന്ററായ പ്രമുഖ ആർ ജെയും നടനുമായ ഡോ. ക്രിസ് വേണുഗോപാൽ, കേരള ബിയേർഡ് ക്ലബ്ബിന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റീ അംഗം മനു ഓ വിക്ക് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ കേരള ബിയേർഡ് സൊസൈറ്റി സംസ്ഥാന നിർവാഹക സമിതി അംഗം അഫ്സൽ റഹീം, കേരള ബിയേർഡ് ക്ലബ്ബിന്റെ സംസ്ഥാന നിർവാഹക സമിതി അംഗം രാജ് കുമാർ, ഇന്റ്‌സ് മീഡിയ ഡയറക്ടർമാരായ ജെ എസ് ഇന്ദുകുമാർ, ബാലചന്ദ്രൻ ബി, ലിമാക്സ് അഡ്വർടൈസ്‌മെന്റ് എം ഡി മുജീബ് ഷംസുദീൻ എന്നിവർ പങ്കെടുത്തു. കേരളത്തിൽ ആദ്യമായാണ് സംസ്ഥാനതലത്തിൽ താടിക്കാർക്കായി ഒരു ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്.
ഏപ്രിൽ മെയ് മാസങ്ങളിലായി ചാമ്പ്യൻഷിപ്പ് നടക്കും. മയക്കുമരുന്നിനു എതിരെയുള്ള സംസ്ഥാന വ്യാപക ബോധവത്കരണം കൂടിയാകും കേരള ബിയേർഡ് ചാമ്പ്യൻഷിപ്പ് എന്ന് ഡോ. ക്രിസ് വേണുഗോപാൽ ചടങ്ങിൽ അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കുന്ന പ്രാഥമിക മത്സരങ്ങൾക്ക് ശേഷം തിരുവനന്തപുരത്താണ് ഫൈനൽ മത്സരം നടക്കുന്നത്. ലോങ്ങ് ബിയേർഡ്, ഗ്രൂമിഡ് ബിയേർഡ്, സാൾട്ട് ആൻഡ് പെപ്പർ എന്നീ മൂന്ന് വിഭാഗങ്ങളിലായിയിരിക്കും മത്സരങ്ങൾ നടക്കുക. ആകർഷകമായ പ്രൈസ് മണിയും മറ്റു പുരസ്‌കാരങ്ങളും മത്സര വിജയികൾക്ക് നൽകും.
ഫൈനൽ മത്സരത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് മത്സർഥികളുടെ ഘോഷ യാത്രയും സംഘടിപ്പിക്കും. ദേശീയ അന്തർ ദേശീയ മത്സരങ്ങളിൽ വിജയികളായവരും സെലിബ്രിറ്റികളുമായിരിക്കും വിധികർത്താക്കൾ. ഇതിനു പുറമെ നല്ല രീതിയിൽ താടി പരിപാലിക്കുന്ന നിയമസഭ സാമാജികർക്കും, മാധ്യമ പ്രവർത്തകർക്കും പ്രത്യേക പുരസ്‌കാരം നൽകി ആദരിക്കും.
കൂടുതൽ വിശദാംശങ്ങൾക്കും രജിസ്‌ട്രേഷനും സന്ദർശിക്കുക: www.keralalifeonline.com
Ph : 7510203011, 7510203022
