ഇന്നലെ ഉച്ചയ്ക്ക് മാതാപിതാക്കളെ വിളിച്ചു; വൈകിട്ട് സിനിമയ്ക്ക് പോകുമെന്ന് അറിയിച്ചു; രാത്രി തേടിയെത്തിയത് ദുരന്ത വാര്‍ത്ത; ശ്രീദീപിന്റെ വിയോഗത്തില്‍ തേങ്ങി ഒരു നാട്
1 min read

ആലപ്പുഴ കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ശ്രീദീപ് വല്‍സന്‍ പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ അധ്യാപകനായ വല്‍സന്‍, അഭിഭാഷകയായ ബിന്ദു ദമ്പതികളുടെ ഏക മകനാണ്. ഇന്നലെ ഉച്ചയ്ക്ക് വീട്ടില്‍ വിളിച്ച് അച്ഛനോടും അമ്മയോടുമടക്കം സംസാരിച്ചിരുന്നു ശ്രീദീപ്. വൈകിട്ട് സിനിമയ്ക്ക് പോകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട്, കുടുംബത്തെ തേടിയെത്തിയത് ദുരന്ത വാര്‍ത്തയാണ്.പാലക്കാട് നഗരസഭ പരിധിയില്‍പ്പെടുന്ന ശേഖരിപുരത്താണ് ശ്രീദീപിന്റെ വീട്. ഭാരത് മാതാ സ്‌കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹഡില്‍സ് താരമായിരുന്നു. രണ്ടാമത്തെ ശ്രമത്തിലാണ് എന്‍ട്രന്‍സിലൂടെ മെഡിക്കല്‍ പഠനത്തിന് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എം.ബി.ബി.എസിന് പ്രവേശനം നേടിയത്. നാടിന് ഏറെ പ്രിയപ്പെട്ട മിടുക്കനായ കുട്ടിയായിരുന്നു ശ്രീദീപ്. പാലക്കാട് നിയുക്ത എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
