വടകരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
1 min read

കോഴിക്കോട് വടകരയിൽ മുക്കാളി ബ്ലോക്ക് ഓഫീസിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന കാറും തലശേരി ഭാഗത്ത് നിന്നും വരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതര പരിക്കേറ്റ ഒരാളെ വടകര പാർക്കോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഇയാളെയും മരിച്ച ആളെയും തിരിച്ചറിഞ്ഞിട്ടില്ല.
we one kerala- aj
