ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: പൊള്ളലേറ്റ രണ്ട് കുട്ടികള്‍ മരിച്ചു
1 min read

പാലക്കാട് ചിറ്റൂരില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. ആറു വയസുകാരന്‍
ആല്‍ഫ്രഡ് മാര്‍ട്ടിനാണ് മരിച്ചത്. നേരത്തെ ഇളയ മകള്‍ എമിലീന മരിയ മാര്‍ട്ടിന്‍ (4 വയസ്) മരിച്ചിരുന്നു. പൊല്‍പ്പുള്ളി അത്തിക്കോട് പൂളക്കാട്ടില്‍ പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതിമാരുടെ മക്കളാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ എല്‍സി ചികിത്സയിലാണ്.
ഇന്നലെ വൈകിട്ടാണ് എല്‍സിയുടെ വീട്ടുമുറ്റത്ത് വച്ച് അപകടമുണ്ടായത്. ഇന്നലെ രാത്രിയോടുകൂടിയാണ് പരുക്കേറ്റവരെ എറണാകുളത്തേക്ക് എത്തിച്ചത്. കുട്ടികളുടെ പൊള്ളല്‍ ഗുരുതര സ്വഭാവമുള്ളതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. അതേസമയം അപകടത്തിന് കാരണം എന്ത് എന്നത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
വീടിന് മുറ്റത്ത് നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ആക്കിയപ്പോഴാണ് അപകടം സംഭവിച്ചത്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. മാരുതി 800 കാര്‍ ആണ് പൊട്ടിത്തെറിച്ചത്.
