August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

ആഴക്കടല്‍ ധാതു ഖനനത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം: ആവശ്യവുമായി കേരള നിയമസഭ

SHARE

ആഴക്കടല്‍ ധാതു ഖനനത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും, പാരിസ്ഥിതിക സന്തുലനത്തെയും കേന്ദ്ര നിയമഭേദഗതി ഗണ്യമായ രീതിയില്‍ പ്രതികൂലമായി ബാധിക്കും. സമ്പദ്ഘടനയെയും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കുമെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി. നിയമ ഭേദഗതിയില്‍ നിന്ന് കേന്ദ്രം പിന്‍തിരിയണമെന്നും കേരള നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രമേയം സഭ ഐക്യകണ്‌ഠേന പാസാക്കി.

കേന്ദ്ര നിയമമായ ഓഫ്ഷോര്‍ ഏരിയാസ് മിനറല്‍ ഡെവലപ്പ്‌മെന്റില്‍ വരുത്തിയ മാറ്റം വലിയ തോതില്‍ കടലിലെ ആവസാവ്യവസ്ഥയേയും ജൈവവൈവിധ്യത്തെയും പ്രതികൂലമായി ബാധിക്കും. നേരത്തെ സര്‍ക്കാര്‍ ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചതാണെന്നും പ്രമേയം അവതരിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. മത്സ്യസമ്പത്തിനെയും, അതുവഴി സമ്പദ്ഘടനയെയും മത്സ്യ ത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗത്തെ ഇല്ലാതാക്കുകയും ചെയ്യുമെന്ന കാര്യത്തിലും സര്‍ക്കാര്‍ ആശങ്ക പങ്കുവെച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

 

കേരളത്തിന്റെ പരമ്പരാഗത മത്സ്യമേഖലയായ കൊല്ലത്ത് ധാതു ഖനനലേലം നടത്താനുള്ള കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ നടപടികളെ വലിയ ആശങ്കയോടെയാണ് സംസ്ഥാനത്തെ ജനങ്ങളും സഭയും വീക്ഷിക്കുന്നതെന്നും, സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും പാരിസ്ഥിതിക സന്തുലനത്തെയും ഗണ്യമായ രീതിയില്‍ പ്രതികൂലമായി ബാധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിയമഭേദഗതിയും തുടര്‍നടപടികളും ഉടനടി ഉപേക്ഷിക്കണമെന്ന് സഭ ഐക്യകണ്‌ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം വിഷയവത്തരണത്തില്‍ പങ്കെടുത്തിലെങ്കിലും, പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ അംഗീകരിക്കാം എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ തുടര്‍ന്നാണ് സഭ പ്രമേയം പാസാക്കിയത്.