August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

കല്ലമ്പലത്ത് ഗോവൻ മദ്യശേഖരവുമായി യുവാവ് എക്സൈസ് പിടിയിൽ

SHARE

തിരുവനന്തപുരം: കല്ലമ്പലത്ത് വെച്ച് ഗോവയിൽ നിന്നും മദ്യശേഖരവുമായി എത്തിയ യുവാവ് എക്സൈസിൻ്റെ പിടിയിലായി. ഗോവയിൽ നിന്നും മദ്യശേഖരവുമായി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച് യുവാവ്. അത് അവിടെ നിന്ന് കെ എസ് ആർ ടി സി ബസ്സിൽ കല്ലമ്പലത്ത് എത്തിച്ചപ്പോഴായിരുന്നു യുവാവിനെ എക്സൈസ് പിടികൂടിയത്.കല്ലമ്പലം ഞാറയിൽകോണം സ്വദേശിയായ കെ കെ നിവാസിൽ നിഷാദ് (45) ആണ് എക്സൈസ് അറസ്റ്റ് ചെയ്തത്.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കല്ലമ്പലത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് യുവാവിൽ നിന്നും 11 ലിറ്റർ ഗോവൻ നിർമ്മിത മദ്യശേഖരം പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതിയെ വർക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.