റിയൽ ഇന്ത്യയെ തുണിയിട്ട് മൂടി കേന്ദ്രം; ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിലെത്തിയ വിദേശ നേതാക്കൾ കടന്നുപോകുന്ന വഴിയിലെ ചേരികൾ മറച്ചു

ബ്രിക്സ് ഉച്ചകോടിക്ക് എത്തിയ വിദേശ നേതാക്കളുടെ കണ്ണിൽ നിന്നും യഥാർഥ ഇന്ത്യയെ മറച്ചു വെച്ച് കേന്ദ്ര സർക്കാർ. ഇന്ത്യയുടെ യഥാർഥ മുഖങ്ങളായ ചേരികളെയാണ് തുണി കൊണ്ട് മറച്ചു വെച്ചത്. 18-ാമത് ബ്രിക്സ് ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കം കുറിക്കവെയാണ് കേന്ദ്രത്തിൻ്റെ നടപടിയുണ്ടായിരിക്കുന്നത്. വലിയ പ്രതിഷേധമാണ് കേന്ദ്രത്തിൻ്റെ നടപടിക്കെതിരെ നടന്നുകൊണ്ടിരിക്കുന്നത്.
മുന്നേ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തിയപ്പോഴും സമാന നടപടിയാണ് ഉണ്ടായത്. ഇന്ത്യയിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് ചേരികളിൽ മാത്രമായി തങ്ങുന്നത്. മറ്റ് രാജ്യങ്ങൾക്കു മുന്നിൽ സ്വന്തം രാജ്യത്തിൻ്റെ അവസ്ഥ കാണിക്കാതിരിക്കുകയും രാജ്യത്തെ മറച്ചു വെക്കുകയെന്നതുമാണ് ട്രംപ് നടത്തുന്ന ഇടപെടൽ. ഇന്ത്യൻ നഗരജീവിതത്തിൻ്റേയും സമ്പദ് വ്യവസ്ഥയുടേയും അടിത്തറ കൂടിയാണ് ചേരികൾ.
ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ് ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് ദില്ലിയിൽ എത്തിയിട്ടുണ്ട്. ബ്രിക്സ് അംഗ്വത രാജ്യങ്ങളുടെ തലവന്മാർ തമ്മിലുള്ള കൂടിക്കാഴ്ചക്ക് ഉച്ചക്ക് 2.30ന് ആരംഭിക്കുകയും ചെയ്യും.

