July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 10, 2025

ചെയർപേഴ്സനിത് പരീക്ഷാക്കാലം – ഇരിട്ടി നഗരസഭ ചെയർ പേഴ്സൺ കെ. ശ്രീലത ഇന്ന് ചാവശേരി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്‌ടു തുല്യത പരീക്ഷ എഴുതും.

1 min read
SHARE

 

നഗരസഭ ചെയർപേ ഴ്സൻ കെ. ശ്രീലത ഇന്ന് ചാവശേരി ഹയർ സെക്കൻഡറി സ്ക്കൂ ളിലെ പരീക്ഷാ ഹാളിലെത്തും. സ്കൂ‌ളിലെ ഒരുക്കങ്ങൾ വിലയി രുത്താനല്ല മറിച്ച് പരീക്ഷാർഥി യായി. പ്ലസ് ടു ഹ്യുമാനിറ്റീസ് പരീ ക്ഷ എഴുതാനാണ് ചെയർപേ ഴ്സൺ എത്തുന്നത്. പാതിവഴി യിൽ നിലച്ചുപോയ പ്രീ ഡിഗ്രി വിദ്യാഭ്യാസം സാക്ഷരതാ മിഷ ന്റെ കൈപിടിച്ച് നഗരസഭ അധ്യ ക്ഷയായ ശേഷം ശ്രീലത തുടരു കയാണ്. എല്ലാവർക്കും വിദ്യാഭ്യാസം, എക്കാലവും വിദ്യാഭ്യാസം എന്ന സാക്ഷരത മിഷന്റെ മുദ്രാവാക്യം ജീവിതത്തിൽ പ്രാ വർത്തികമാക്കുകയാണ് കെ. ശ്രീലത.ഇന്ന് ആരംഭിക്കുന്ന ഹയർ സെക്കൻഡറി രണ്ടാം വർഷ തു ല്യതാ പരീക്ഷക്കായുള്ള എല്ലാതയ്യാറെടുപ്പുകളും നടത്തി. മുൻ പ് നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യതാ പരീക്ഷ യിൽ മികച്ച വിജയം നേടിയിരു ന്നു. എല്ലാ പിന്തുണയുമായി ഭര ണസമിതിയും ജീവനക്കാരും ഒപ്പം നാട്ടുകാരുമുണ്ട്. ഇരിട്ടി നഗ രസഭ ചെയർപേഴ്സ‌ണായി ചു മതല ഏറ്റെടുത്ത ആദ്യദിവസം തന്നെ സാക്ഷരത പ്രേരക് ഷൈ മയുടെ സന്ദർശനമാണ് വഴിത്തി രിവായത്. തുടർന്ന് സാക്ഷരതാ സമിതി ചെയർപേഴ്‌സൺ എന്ന നിലയിൽ സാക്ഷരതാപ്രവർത്ത നങ്ങളെ അടുത്തറിയാൻ അവ സരം ലഭിച്ചു. പഠനത്തിന് താൽ പര്യം വർധിച്ചതോടെ മറ്റ് കൗൺസിലർമാരും ആശാ പ്രവർത്ത കരും സഹപാഠികളായി ചേർ ന്നു. ചാവശേരി ഹയർ സെക്കൻ ഡറി സ്കൂ‌ളിൽ തുല്യതാ ക്ലാസ് ഉദ്ഘാടനം ചെയ്തതോടൊപ്പം ചെയർപേഴ്‌സൺ അവിടെ പഠി താവായും ചേർന്നു. നഗരസഭഭരണം എന്ന ഭാരിച്ച ഉത്തരവാ ദിത്വത്തിനിടയ്ക്ക് പഠനത്തിന് സമ യം കണ്ടെത്തിയാണ് ശ്രീലത വി ദ്യാഭ്യാസം തുടരുന്നത്. ഞായറാ ഴ്ചകളിൽ നടക്കുന്ന തുല്യതാ ക്ലാ സുകളിൽ സ്ഥിരമായി പങ്കെടു ക്കുന്നുമുണ്ട്.

ഭർത്താവ് പി. വിജയനും മക്ക ളായ വിനീതും വൈഷ്ണവിയും മരുമകളും എല്ലാ പ്രോത്സാഹ നവും നൽകുന്നു. ഇരിട്ടി നഗര സഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സോയ കാരായിയും ഈ വർഷം തുല്യതാ പരീക്ഷ എഴുതുന്നുണ്ട്. മറ്റു വികസനപ്രവർത്തനങ്ങളോടൊപ്പം അനൗ പചാരിക വിദ്യാഭ്യാസ പ്രവർത്ത നങ്ങൾ മാതൃകാപരമായി നടപ്പി ലാക്കുന്ന ചെയർപേഴ്സൻ, മറ്റു പഠിതാക്കൾക്കും സാക്ഷരതാ പ്രവർത്തകർക്കും പ്രചോദനമാ ണെന്ന് സാക്ഷരതാ മിഷൻ ജി ല്ലാ കോഡിനേറ്റർ ഷാജു ജോൺ പറഞ്ഞു.