ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാർ

1 min read
SHARE

തിരുവനന്തപുരത്ത് ചത്ത കോഴിയെ വിൽക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. സംഭവത്തിൽ നഗരസഭാ ഉദ്യേഗസ്ഥരെത്തി നടപടി സ്വീകരിച്ചു. കുളത്തൂർ ജംഗ്ഷനിലെ ബർക്കത്ത് ചിക്കൻ സ്റ്റാളിലാണ് ചത്ത കോഴിയെ വിൽക്കാൻ ശ്രമിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ ചുള്ളിമാനൂരിലെ ഫാമിൽ നിന്നെത്തിച്ച കോഴികളിൽ പലതും ചത്തതായിരുന്നു. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ചത്ത കോഴികളെ കണ്ടെത്തി. ചത്ത കോഴികളെ കടയിലേക്ക് എത്തിച്ച വാഹനം തുമ്പ പൊലീസ് പിടികൂടി.