ജനുവരി മുപ്പത് മുതൽ സംസ്ഥാനത്തെ ചെങ്കൽ ക്വാറികൾ അനിശ്ചിത കാലത്തേക്ക് പണിമുടക്കും
1 min read

കണ്ണൂർ: സംസ്ഥാനത്തുടനീളമുള്ള ചെങ്കൽക്വാറി ഉടമകൾ അനിശ്ചിത സമരം പ്രഖ്യാപിച്ചു ചെങ്കൽ ഉത്പാദക ക്ഷേമസംഘം ആണ് സമരം പ്രഖ്യാപിച്ചത്. ജനുവരി 30 മുതലാണ് സമരം ആരംഭിക്കുന്നത്. ചെങ്കൽ ക്വാറികൾക്ക് പെർമിറ്റ് സമയബന്ധിതമായി അനുവദിക്കുക, ആശാസ്ത്രിയമായ പിഴ സമ്പ്രദായം അവസാനിപ്പിക്കുക, വാഹനങ്ങൾ പിടിച്ചെടുക്കുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ആയിരത്തിലധികം ചെങ്കൽ ക്വാറികളാണ് പ്രവർത്തിക്കുന്നത്. ഇതിൽ ഭൂരിഭാഗവും കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് പ്രവർത്തിക്കുന്നത്. അനിശ്ചിത കാല സമരം ആരംഭിച്ചാൽ വടക്കൻ മേഖലയിലെ നിർമ്മാണപ്രവർത്തനങ്ങൾ മന്ദഗതിയാലും.
