അരോമ മണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
1 min read

ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ശ്രദ്ധേയമായ നിരവധി സിനിമകളുടെ നിർമാതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. പ്രശസ്ത ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ അരോമ മണിയുടെ നിര്യാണത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്‍സ് തുടങ്ങിയ ബാനറുകളില്‍ അറുപത്തിലധികം സിനിമകള്‍ നിര്‍മിക്കുകയും ഏഴു സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹം മലയാള സിനിമയ്ക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണെന്ന് മന്ത്രി പറഞ്ഞു.
