സിവില്‍ സര്‍വീസ് ഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് ശക്തി ദുബെയ്ക്ക്, ആദ്യ നൂറിൽ 4 മലയാളികളും
1 min read

2024ലെ യു പി എസ് സി സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. യുപി പ്രയാഗ് രാജ് സ്വദേശിനി ശക്തി ദുബെയ്ക്കാണ് ഒന്നാം റാങ്ക്. ഹര്‍ഷിത ഗോയല്‍ രണ്ടാം റാങ്കും ഡോങ്‌ഗ്രെ അര്‍ചിത് പരാഗ് മൂന്നാം റാങ്കും നേടി. ആദ്യ നൂറിൽ റാങ്കുകളില്‍ 4 മലയാളികള്‍ ഇടം പിടിച്ചു. മാളവിക ജി.നായര്‍ (45), സോണറ്റ് ജോസ് (54), റീനു അന്ന മാത്യു (81), പ്രിയദര്‍ശിനി (95) എന്നിവരാണ് മലയാളികൾക്ക് അഭിമാനമായി മാറിയത്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.
