കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം; ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു.

SHARE

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളേജിൽ മദ്യപസംഘത്തിന്‍റെ ആക്രമണം. ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിൻ്റെ റെറ്റിന തകരുകയായിരുന്നു. വെഞ്ഞാറമ്മൂട് എംഎ എഞ്ചിനീയറിങ് കോളേജിലാണ് സംഭവം ഉണ്ടായത്. ചെങ്കോട്ടുകോണം സ്വദേശി അൽ അമീനാണ് ക്രൂരമർദനമേറ്റത്. കോളേജ് ആനുവൽ ഡേ ആഘോഷത്തിനിടെ പുറത്തുനിന്നെത്തിയ സംഘം ആക്രമിച്ചെന്നാണ് കേസ്. കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിൽ ഇതുവരെ പ്രതികളെ പൊലീസ് പിടികൂടിയില്ല.