അജ്ഞാതൻ ജനലിൽ കെട്ടിയിട്ട് ആക്രമിച്ചെന്ന് പരാതി; പിന്നാലെ കലവൂരിൽ വീട്ടമ്മ മരിച്ച നിലയിൽ

1 min read
SHARE
വീട്ടിൽ കെട്ടിയിട്ട നിലയിൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് കണ്ടെത്തിയ വീട്ടമ്മ തൂങ്ങിമരിച്ച നിലയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 19-ാം വാർഡിലെ തങ്കമണി(58)യാണ് മരിച്ചത്.
കഴിഞ്ഞ ബുധൻ രാവിലെ ജോലിക്ക് പോയ മകൻ ജോൺ പോൾ ഉച്ചയോടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് അമ്മയെ അബോധാവസ്ഥയിൽ കെട്ടിയിട്ട നിലയിൽ കണ്ടത്. സംഭവത്തിൽ മണ്ണഞ്ചേരി പൊലീസ് കേസും രജിസ്റ്റർ ചെയ്‌തിരുന്നു. ഇതിനു പിന്നാലെയാണ് തങ്കമ്മയുടെ മരണം.
കൊച്ചിയിൽനിന്ന് ബോട്ടിൽ കടലിൽ മൽസ്യബന്ധനത്തിന് പോകുന്ന ഭർത്താവ് ജോൺ രണ്ടാഴ്ച്‌ച കൂടുമ്പോൾ മാത്രമേ വീട്ടിൽ വരൂ. മകൻ ജോൺ പോൾ വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതോടെ അടുക്കള ഭാഗത്ത് തുറന്നുകിടന്ന വാതിലിലൂടെ അകത്തു കയറുകയായിരുന്നു. അടുക്കളയ്ക്ക് സമീപത്തെ മുറിയിൽ ജനൽകമ്പിയോട് ചേർത്ത് കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ തങ്കമണി അബോധാവസ്ഥയിലായിരുന്നു.