കാസര്‍ഗോഡ് മദ്രസയിലെ അധ്യാപകന്റെ കൊലപാതകം; ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികളെ വെറുതെ വിട്ടു

1 min read
SHARE

കാസര്‍ഗോഡ് മദ്രസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയകേസില്‍ പ്രതികളെ വെറുതെ വിട്ടു. കാസര്‍ഗോഡ്  ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. പ്രതികളെല്ലാം ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. വിധിയുടെ പശ്ചാത്തല ത്തില്‍ ജില്ലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കി.സംഘപരിവാര്‍ പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.