രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകൾ 2000 കടന്നു
1 min readരാജ്യത്തെ കൊവിഡ് കേസുകൾ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണ് ഇത്.കൊവിഡ് ബാധിച്ച് ഏഴ് പേർ മരണപ്പെട്ടതായും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ മൂന്ന് പേർ കർണാടകയിൽ ഒരാൾ കേരളത്തിൽ മൂന്ന് പേർ എന്നിങ്ങനെയാണ് മരണങ്ങളുടെ കണക്ക്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.51 ശതമാനമാണ്