ഫുട്ബോൾ ലോകത്തെ രാജാവായി വീണ്ടും ക്രിസ്റ്റ്യാനോ; സൗദി ലീഗില്‍ സുവര്‍ണ പാദുകം സ്വന്തമാക്കി
1 min read

സൗദി അറേബ്യയിലും അംഗീകാരങ്ങൾ നേടി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിന്റെ ഈ സീസണിലെ സുവർണപാദുകം അദ്ദേഹം സ്വന്തമാക്കി. ഈ സീസണില്‍ 25 ഗോളുകളാണ് അല്‍ നസര്‍ ക്യാപ്റ്റന്‍ അടിച്ചത്.
തുടര്‍ച്ചയായ രണ്ടാം സീസണില്‍ ആണ് റൊണാള്‍ഡോ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്നത്. ഈ സീസണോടെ അൽ നസർ വിടാൻ സാധ്യതയുള്ള ക്രിസ്റ്റ്യാനോയ്ക്ക് ഇത് മികച്ച യാത്രയയപ്പാകും. കഴിഞ്ഞദിവസം അല്‍ ഫത്തേഹിനെതിരെയുള്ള മത്സരം മത്സരം പരാജയപ്പെട്ടെങ്കിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു.
അല്‍ അഹ്ലി, പാല്‍മിറാസ്, ചെല്‍സി ടീമുകള്‍ സിആർ 7ന്റെ പിന്നാലെയുണ്ട്. വരാനിരിക്കുന്ന ഫിഫ ക്ലബ് ലോകകപ്പില്‍ ഈ ക്ലബ്ബുകൾ കളിക്കുന്നുണ്ട്. അല്‍ നസര്‍ പരിശീലകന്‍ സ്റ്റെഫാനോ പിയോലിയുടെ തന്ത്രങ്ങളില്‍ സൂപ്പർതാരം തൃപ്തനല്ല. 2022ലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും അല്‍ നസറിലെത്തിയത്. ഇതിന് ശേഷം നിരവധി അന്താരാഷ്ട്ര താരങ്ങൾ സൗദി ലീഗിലെത്തി.
