അജിത് പവാറിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

SHARE

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്. അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു. മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ. ജനങ്ങളോടുള്ള അനുകമ്പയ്ക്കും പൊതുസേവനത്തോടുള്ള അചഞ്ചലമായ സമർപ്പണവും അദ്ദേഹത്തിനുണ്ടായിരുന്നു. അജിത് പവാറിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു രാജ്നാഥ് സിംഗ് കുറിച്ചു.

ബാരാമതിയിൽ വിമാനം തകർന്നുവീണാണ് അജിത് പവാർ ഉൾപ്പെടെ അഞ്ച് പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായത്. അഞ്ച് പേരുടെ മരണം DGCA സ്ഥിരീകരിച്ചു. ലാൻഡിംഗിനിടെ വയലിൽ ഇടിച്ചിറങ്ങുകയായിരുന്നു. ഇന്ന് രാവിലെ 8.45 നായിരുന്നു അപകടം. മുംബൈയിൽ നിന്ന് ജന്മനാടായ ബാരാമതിയിലെ പൊതുയോഗങ്ങളിൽ പങ്കെടുക്കാൻ പോയപ്പോഴായിരുന്നു വിമാനദുരന്തം ഉണ്ടായത്.

6 സർക്കാരുകളിൽ ഉപമുഖ്യമന്ത്രിയായിരുന്നു അജിത് പവാ‍ർ. ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായ നേതാവായിരുന്നു അജിത് പവാർ. ഒരു തിരഞ്ഞെടുപ്പിൽ പോലും തോൽക്കാത്ത നേതാവായിരുന്ന പവാർ 8 തവണ നിയമസഭയിലേക്കും ഒരിക്കൽ ലോക്സഭയിലേക്കും ജയിച്ചു കയറി. അജിത് പവാറിൻ്റെ അപ്രതീക്ഷിത വേർപാടിൽ ഞെട്ടലിലാണ് നേതാക്കൾ.