ധർണ്ണ സമരം നടത്തി
1 min read

കണ്ണൂർ: ആൾ കേരളഫോട്ടോഗ്രാഫേർസ് അസോസിയേക്ഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്ത്വത്തിൽ കണ്ണൂർ കലക്ടേറ്റിൽ ധർണ്ണ സമരം നടത്തി. AKPA ജില്ല പ്രസിഡന്റ് രജേഷ് കരേളയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശ്രീ ഉണ്ണി കൂവോട്, സംസ്ഥാന വെൽഫയർ ഫണ്ട് ചെയർമാൻ ശ്രീ പ്രജിത്ത് കണ്ണൂർ, സംസ്ഥാന ഇൻഷുറൻസ് കോഡിനേറ്റർ രജീഷ് പി.ടി.കെ, സംസ്ഥാന കമ്മറ്റി അംഗം ശ്രീ വിനയ കൃഷ്ണൻ, ക്രിയേറ്റീവ് ഐസ് കോഡിനേറ്റർ പി.പി ജയകുമാർ, ജില്ല എക്സിക്യുട്ടീവ് അംഗം ജോർജ് രചന എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്രീ ഷിബു രാജ്.എസ് സ്വാഗതവും ജില്ല ട്രഷറർ ശ്രീ സുനിൽ വടക്കുംമ്പാട് നന്ദിയും രേഖപ്പെടുത്തി.
