റോഡ് ഉപരോധിച്ച് നരേന്ദ്ര മോഡിയുടെ കോലം കത്തിച്ച് കെ എസ് യു
1 min readകണ്ണൂർ: കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ റോഡ് ഉപരോധിക്കുകയും നരേന്ദ്ര മോഡിയുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ജനാധിപത്യവ്യവസ്ഥിതിയെ അട്ടിമറിക്കാനും ആർ എസ് എസ് ന്റെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനും ശ്രമിക്കുന്ന നരേന്ദ്ര മോഡിക്കെതിരെ ശക്തമായ രീതിയിൽ പ്രതിഷേധാവുമായി കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റി മുന്നോട്ട് പോകുമെനന്നും രാഹുൽ ഗാന്ധി ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ്സിലാണ് ജീവിക്കുന്നതെന്നും കെ എസ് യു ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു. കെ എസ് യു കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി ബ്ലോക്ക് പ്രസിഡന്റ്‌മാരായ ഹരികൃഷ്ണൻ പാലാട്, ആഷിത്ത് അശോകൻ, അതുൽ എം സി, റിസ്‌വാൻ സി എച്ച്, അക്ഷയ് മാട്ടൂൽ, അർജുൻ കൊറോം,ആൽബിൻ മത്തായി തുടങ്ങിയവർ നേതൃത്വം നൽകി