ക്ഷീരമേഖല തകർക്കരുത്; രാഷ്ട്രീയ കിസാൻ മഹാസംഘ്
1 min read

പയ്യാവൂർ :- ഗാട്ട്, ആസിയാൻ കരാറുകളുടെ ഭാഗമായി ഇറക്കുമതി തീരുവ വലിയ തോതിൽ കുറച്ചതുമൂലം രാജ്യത്തെ പ്രത്യേകിച്ച് കേരളത്തിലെ നാണ്യ വിളകളുടെ വിലയിടിഞ്ഞ് കാർഷിക മേഖല തകർന്നിരിക്കുകയാണന്നും നിർദിഷ്ട ഇൻഡോ – അമേരിക്ക വ്യാപാരകരാർ നടപ്പിലാക്കിയാൽ പാൽക്കട്ടിയുടേയും പാൽപ്പൊടിയുടേയും ഇറക്കുമതി വഴി ഇന്ത്യയിലെ 15 കോടി ക്ഷീര കർഷകരുടെ തകർച്ചയ്ക്ക് അത് കാരണമാകുമെന്നും രാഷ്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ ബിനോയ് തോമസ് പറഞ്ഞു. രാഷ്ട്രീയ കിസാൻ മഹാ സംഘ് കണ്ണൂർ ജില്ലാ നേതൃസംഗമം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ക്ഷീരമേഖല തകർന്നാൽ ലക്ഷക്കണക്കിന് ക്ഷീര കർഷകരെ മാത്രമല്ല മിൽമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് ജീവനക്കാരുടെ കുടുംബങ്ങളും അനാഥമായിത്തീരും. അതുകൊണ്ട് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ കർഷകരുടെ നടുവൊടിക്കുന്ന നിർദ്ദിഷ്ട ഇൻഡോ – അമേരിക്ക വ്യാപാര കരാറിൽ നിന്ന് ഇന്ത്യ പിൻമാറണം അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ ചെയർമാൻ സണ്ണി അഗസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.ഗാന്ധിയൻ കളക്ടീവ് സംസ്ഥാന ചെയർമാൻ സണ്ണി പൈകട മുഖ്യാതിഥിയായിരുന്നു വിവിധ സംഘടനാ നേതാക്കളായ കുര്യാക്കോസ് പുതിയേടത്തുപറമ്പിൽ, അഗസ്റ്റിൻ വെള്ളാരംകുന്നേൽ, ഗർവാസിസ് കല്ലുവയൽ, ജോസഫ് വടക്കേക്കര, ടി.ജെ ദേവസ്യ ,പീറ്റർ പുത്തൻപറമ്പിൽ, കെ വി ചാക്കോ, എം വി ലീലാമ്മ , ജോസഫ് എം ജെ, ജോയി ഉളിക്കൽ, കെ വി ശാന്തകുമാരി , റജി വെള്ളറക്കൽ, ബിനോയി പുത്തൻ നടയിൽ, അമൽ പുളിക്കൽ സംസാരിച്ചു.
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
