December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 19, 2025

സൂംബ അടിച്ചേല്പിക്കരുത്, പച്ചവെള്ളത്തിന് തീപിടിപ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറി: വി ഡി സതീശൻ

SHARE

സൂംബ അടിച്ചേല്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എതിർക്കുന്നവരുമായി ചർച്ച നടത്തണം. പച്ചവെള്ളത്തിന് തീപിടി പ്പിക്കുന്ന വർഗീയതയുടെ സ്ഥലമായി കേരളം മാറിയിട്ടുണ്ട്. അവർക്ക് ഇത്തരം വിഷയങ്ങൾ ഇട്ട് നൽക്കരുതെന്നും വി ഡി സതീശൻ അഭ്യർത്ഥിച്ചു.JSK യ്ക്കുള്ള വെട്ട് ഭരണംഘടന വിരുദ്ധം. ജാനകിയെന്ന പേര് ഇതിന് മുമ്പും ഉപയോഗിച്ചിട്ടുണ്ട്. സെൻസർ ബോർഡ് അംഗങ്ങൾ ഏത് കാലഘട്ടത്തിലേക്കാണ് ഇന്ത്യയെ കൊണ്ടുപോകുന്നത്. സുരേഷ് ഗോപിയെ വിവാദത്തിലേക്ക് വലിച്ചിടുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

കലാകാരൻ എന്ന നിലയിൽ സിനിമയിൽ അഭിനയിച്ചു. അണിയറ പ്രവർത്തകർക്ക് പൂർണ പിന്തുണ. ഇന്ന് സിനിമയിൽ എങ്കിൽ നാളെ നോവലിനും വെട്ടുകൾ വരുമെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ നടത്തി വരുന്ന സൂംബ ഡാന്‍സിനെതിരെ ചില ഭാഗങ്ങളില്‍ നിന്നും എതിര്‍പ്പ് ഉയരുന്നുണ്ട്. സ്‌കൂളില്‍ നടക്കുന്നത് ചെറു വ്യായാമമാണ് അതില്‍ കുട്ടികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആരും അല്‍പ വസ്ത്രം ധരിക്കാന്‍ പറഞ്ഞിട്ടില്ലെന്നും കുട്ടികള്‍ യൂണിഫോമിലാണ് സൂംബ ഡാന്‍സ് ചെയ്യുന്നതും മന്ത്രി പറഞ്ഞു.