നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കും
1 min read![](https://weonekeralaonline.com/wp-content/uploads/2023/09/Untitled-1-Recovered-Recovered-4-2-1.jpg)
![](https://weonekeralaonline.com/wp-content/uploads/2024/12/syrus-sky-3-1.gif)
സംസ്ഥാനത്തെ റോഡുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. 140 ഡ്രോണ്‍ ക്യാമറകള്‍ സംസ്ഥാനമൊട്ടാകെ ഉപയോഗിക്കാനാണ് തീരുമാനം. ഒരു ജില്ലയില്‍ 10 എണ്ണം വീതം നൽകും. ഭാരമേറിയ എ ഐ കാമറകള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള പ്രത്യേക ഡ്രോണുകള്‍ നിര്‍മിക്കാന്‍ വിവിധ ഏജന്‍സികളുമായി മോട്ടര്‍ വാഹന വകുപ്പു ചര്‍ച്ച നടത്തി വരികയാണെന്ന് ശ്രീജിത് വ്യക്തമാക്കി.നിലവില്‍ എ ഐ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങള്‍ വിവിധ ആപ്പുകള്‍ മുഖേന കണ്ടെത്താൻ കഴിയും. അവിടെ മാത്രം നിയമാനുസൃതം വാഹനം ഓടിക്കുകയും ഈ മേഖല മറികടന്നാല്‍ നിയമ ലംഘനം നടത്തുകയും ചെയ്യുന്ന പ്രവണതയ്ക്കു തടയിടാനാണു ഡ്രോണ്‍ എ ഐ ക്യാമറകള്‍ ഉപയോഗിക്കുക.
![](https://weonekeralaonline.com/wp-content/uploads/2024/12/a4-01.gif)