ഡോ. മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനം തിരൂരിൽ

1 min read
SHARE

 

കണ്ണൂർ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി, കണ്ണൂർ ജില്ലയിലെ തിരൂർ പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും, കോൺഗ്രസ് തിരൂർ വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ, തിരൂർ ടൗണിൽ നടന്ന “ഡോ. മൻമോഹൻ സിംഗ് അനുസ്മരണ സമ്മേളനവും ശ്രദ്ധാഞ്ജലിയും” മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സുരേഷ് മാവില ഉത്ഘാടനം ചെയ്തു. പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബ്‌ പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി റസാഖ്, കല്ല്യാട് മണ്ഡലം പ്രസിഡന്റ്‌ അയൂബ് പി, മുൻ വാർഡ് പ്രസിഡന്റ്‌ സ്റ്റീഫൻ എൻ.യു (കുട്ടപ്പൻ) എന്നിവർ പ്രസംഗിച്ചു.

അനുസ്മരണ സമ്മേളനത്തിനുശേഷം, പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ പ്രവാസി വിങ് കൺവീനർ ഷീoസ് തടത്തിൽ (ഇറ്റലി), പ്രിയദർശിനി ക്ലബ്ബ്‌ ഡാൻസ് അദ്ധ്യാപിക അനുപമ പത്മിനി, കല്ല്യാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി അയൂബ്, കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി റസാഖ് എന്നിവരെയും, ഡാൻസ് പഠിക്കുന്ന വിദ്യാർത്ഥികളേയും മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ സുരേഷ് മാവില പൊന്നാട അണിയിച്ച് ആദരിച്ചു.