അച്ചാർ കുപ്പിയിൽ മയക്കുമരുന്ന്: 3 പേർ അറസ്റ്റിൽ.
1 min read

ചക്കരക്കൽ: വിദേശത്തേക്ക് മയക്കുമരുന്ന് കടത്താൻ പുതിയ മാർഗങ്ങളുമായി ഇറങ്ങിയ ലഹരി സംഘം പിടിയിൽ.ചക്കരക്കൽ സ്വദേശികളായ പി ജിസിൻ, കെ കെ ശ്രീലാൽ, കെ പി അർഷാദ് എന്നിവരെയാണ് ചക്കരക്കൽ പോലീസ് ഇൻസ്പെക്ടർ എം പി ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്ന് പുലർച്ചെ 12.15 ഓടെയാണ് കേസിന് ആസ്പദമായ സംഭവം. ചക്കരക്കൽ കണയന്നൂർ സ്വദേശി മിദിലാജിൻ്റെ വീട്ടിൽ ജിസിൻ എന്നയാൾ എത്തിച്ച അച്ചാറിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
എംഡിഎംഎ, ഹാഷിഷ് ഓയിൽ എന്നിവയാണ് അച്ചാർ കുപ്പിയിൽ ഒളിപ്പിച്ചിരുന്നത്.
