May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

ശ്രീകണ്ഠപുരം നഗരസഭയിലെ വയോജനങ്ങൾക്കായുള്ള വയോജന കലാമേള ഉണർവ് ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു

1 min read
SHARE

 

ശ്രീകണ്ഠപുരം നഗരസഭയുടെ 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വയോജനങ്ങൾക്കായി നടത്തുന്ന വയോജന സംഗമവും, കലാമേളയും ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ ഡോ കെ വി ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി പി ചന്ദ്രാംഗദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ സി ഡി എസ് സൂപ്പർവൈസർ പുഷ്പജ സി വി സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് ചെയർമാൻ കെ ശിവദാസൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.സി ജോസഫ് കൊന്നക്കൽ, ജോസഫിന ടീച്ചർ, വി പി നസീമ, ത്രേസ്യാമ്മ മാത്യു, കൗൺസിലർമാരായ കെ ഒ പ്രേദീപൻ , സെക്രട്ടറി ടി വി നാരായണൻ, സി.ഡി.എസ് ചെയർപേഴ്സൺ എ ഓമന തുടങ്ങിയവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. കമ്യൂണിറ്റി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ കൗൺസിലർമാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, കെ ഒ പ്രേധീപൻ, വി സി രവീന്ദ്രൻ, ഷംന ജയ്രാജ്, കെ ടി ലീല, മിനി സജീവൻ , ജമുന വി വി, എച്ച് ഐ പ്രേമരാജൻ വി, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സ്നേഹ എൻ വി , അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. രാധാമണി കെ ചടങ്ങിന് നന്ദി പറഞ്ഞു.