May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

എമ്പുരാൻ ഒറ്റ ദിവസം വിറ്റത് 645 k+ ടിക്കറ്റുകൾ, ഇന്ത്യൻ സിനിമയിൽ ഇതാദ്യം’: ആന്റണി പെരുമ്പാവൂർ

1 min read
SHARE

മോഹൻലാൽ-പൃഥ്വിരാജ് ടീമിന്റെ എമ്പുരാൻ ഒരു മണിക്കൂറിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമയായി എമ്പുരാൻ ഇന്നലെത്തന്നെ റെക്കോർഡ് ഇട്ടിരുന്നു. എന്നാൽ ഒറ്റ ദിവസം കൊണ്ട് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റ ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ചിത്രണത്തിന്റെ നിർമാതാക്കളിൽ ഒരാളായ ആന്റണി പെരുമ്പാവൂരാണ് കണക്ക് പുറത്ത് വിട്ടത്. ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

This deal is with the DEVIL. 24 മണിക്കൂറിനുള്ളിൽ വിറ്റത് 645k+ ടിക്കറ്റുകൾ. L2E എമ്പുരാൻ ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയെഴുതുകയാണ്. മാർച്ച് 27ന്”- ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു 24 മണിക്കൂറിൽ 6,45,000 ത്തിൽ കൂടുതൽ ടിക്കറ്റുകളാണ് ചിത്രം വിറ്റിരിക്കുന്നത്. പോസ്റ്റ് പങ്കുവെച്ച് അണിയറപ്രവർത്തകർ തന്നെയാണ് വിവരം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

ബുക്ക് മൈ ഷോയിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ താല്പര്യം പ്രകടിപ്പിച്ച സിനിമയും എമ്പുരാൻ ആയിരുന്നു. ലൂസിഫറിനേക്കാള്‍ ദൈര്‍ഘ്യമുണ്ട് എമ്പുരാന് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറിന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 52 മിനിറ്റ് ആയിരുന്നെങ്കില്‍ എമ്പുരാന്‍റെ ദൈര്‍ഘ്യം 2 മണിക്കൂര്‍ 59 മിനിറ്റ് 59 സെക്കന്‍റ് ആണ്.

അതേസമയം വിദേശ രാജ്യങ്ങളിലെ എമ്പുരാന്റെ അഡ്വാൻസ് ബുക്കിംഗ് ഏതാനും ദിവസങ്ങൾക്ക് മുന്നേ ആരംഭിച്ചു കഴിഞ്ഞു. ഓവർസീസിൽ ബുക്കിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.