ജയിലിനുള്ളിലേക്ക് പോകുമ്പോഴും മണവാളന്റെ റീല്‍;ശക്തമായി തിരിച്ചു വരുമെന്ന് പറയിപ്പിച്ച് കൂട്ടുകാര്‍

1 min read
SHARE

തൃശ്ശൂര്‍: കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷാ ജില്ലാ ജയിലിലേക്ക് പോകുമ്പോഴും റീല്‍സെടുത്തു. ജില്ലാ ജയിലിന് മുന്നിലാണ് മുഹമ്മദ് ഷഹീന്‍ ഷായുടെ റീല്‍സ് ചിത്രീകരണം.റിമാന്‍ഡിലായി ജയിലിലടക്കാന്‍ പോകുമ്പോഴായിരുന്നു മുഹമ്മദ് ഷെഹിന്‍ഷായും കൂട്ടുകാരുമാണ് റീല്‍സെടുത്തത്.

മുഹമ്മദ് ഷെഹിന്‍ഷാ ജയിലില്‍ കവാടത്തില്‍ കാത്തു നില്‍ക്കുമ്പോഴായിരുന്നു ചിത്രീകരണം. ശക്തമായി തിരിച്ചു വരുമെന്ന് മണവാളനെക്കൊണ്ട് കൂട്ടുകാര്‍ പറയിക്കുന്നുമുണ്ട്.തൃശ്ശൂര്‍ പൂരദിവസം കേരള വര്‍മ്മ കോളജിന് സമീപം വിദ്യാര്‍ഥികളെ വണ്ടികയറ്റിക്കൊല്ലാന്‍ ശ്രമിച്ചതാണ് മണവാളനെ ജയിലിലെത്തിച്ചത്