കടുത്ത ചൂട് ; ഐ ടി ഐ ക്യാമ്പസുകളിലെ പഠന സമയം ക്രമീകരിക്കുക – കെ എസ് യു
1 min read

കടുത്ത ചൂടിൽ ഐ ടി ഐ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾ വലിയ പ്രയാസമാണ് അനുഭവിക്കുന്നതെന്നും മഴ ശക്തി പ്രാപിക്കുന്നത് വരെയെങ്കിലും ഓൺലൈൻ ക്ലാസുകളിലേക്കോ അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് അവധി നൽകുന്ന വിധത്തിലേക്കോ പഠന സമയം ക്രമീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ എ ഡി എം പത്മചന്ദ്ര കുറുപ്പിന് കെ എസ് യു നിവേദനം നൽകി. കഠിനമായ വെയിലുള്ള ഉച്ച സമയത്ത് പോലും വർക് ഷോപ്പിലടക്കം പരിശീലനം തുടരുമ്പോൾ മറ്റ് സൗകര്യങ്ങളൊന്നുമില്ലാത്ത ഐ ടി ഐ ക്യാമ്പസിലെ വിദ്യാർത്ഥികൾക്ക് വലിയ അസ്വസ്ഥതകളാണ് ഉണ്ടാവുന്നതെന്ന് കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ആരോപിച്ചു.
