August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

പാലക്കാട് 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ

SHARE

പാലക്കാട് നെന്മാറ വിത്തനശേരിയിൽ 10 കിലോ കഞ്ചാവുമായി അച്ഛനും മകനും പിടിയിൽ. നെന്മാറ ചാത്തമംഗലം സ്വദേശികളായ കാർത്തിക് (23) അച്ഛൻ സെന്തിൽ കുമാർ (53) എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് കൊല്ലങ്കോട് വടക്കഞ്ചേരി സംസ്ഥാന പാതയിൽ വിത്തനശ്ശേരിക്ക് സമീപം ഇവരെ കഞ്ചാവുമായി പിടികൂടുന്നത്. ഈ സമയത്ത് ഇവർ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.അതിനിടെ, കോഴിക്കോട് ലഹരി വേട്ട. 237 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പിടികൂടിയ സമയത്ത് കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. കോഴിക്കോട് മാത്തോട്ടം സ്വദേശി മുഹമ്മദ്‌ സഹദ് ആണ് പിടിയിലായത്. പൊലീസിനെ കണ്ട് രക്ഷപ്പെട്ട കല്ലായി സ്വദേശി മുഹമ്മദ് ഫായിസിനായി തിരച്ചിൽ ഊർജിതമാക്കി. ഓണാഘോഷം ലക്ഷ്യമാക്കി ബാംഗ്ലൂരിൽ നിന്നാണ് ലഹരി എത്തിച്ചത് എന്നാണ് വിവരം. കാറിലാണ് ഇരുവരും ചേർന്ന് ലഹരി സംസ്ഥാനത്ത് എത്തിച്ചത്ത്.