ജില്ലയിലെ ആദ്യത്തെ ലൈഫ് മിഷൻ പദ്ധതിയുടെ 44 ഫ്ലാറ്റുകളടങ്ങിയ ഭവന സമുച്ചയം ഏപ്രിൽ 8 ന് മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
1 min readകണ്ണൂർ :കടമ്പൂരിലുള്ള ജില്ലയിലെ ആദ്യത്തെ ലൈഫ് മിഷൻ പദ്ധതിയുടെ ഭവന സമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു .ഏപ്രിൽ 8 ന് പിണറായി വിജയൻ ഉദ്‌ഘാടന കർമ്മം നിർവഹിക്കും .കടമ്പൂർ പഞ്ചായത്ത് നൽകിയ 40 സെന്റിൽ 4 നിലകളിലായി 400 ചതുരശ്ര അടിയിൽ 44 ഫ്ലാറ്റുകളാണ് ഉള്ളത് .2കിടപ്പുമുറി ,അടുക്കള ,ടോയ്‌ലെറ്റ് ,ബാത്ത് റൂം എന്നീ സൗകര്യങ്ങളാണ് ഫ്ലാറ്റിലുള്ളത് .ഫ്ലാറ്റിൽ വൈദ്യുതി ,ശുദ്ധജല കണ്ക്ഷനും ഉണ്ട് .സോളാർ സംവിധാനം ഉപയോഗിച്ച് പൊതുയിടങ്ങളിൽ വൈദ്യുതി വിളക്കുകളും ഉണ്ട് .