ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരമുണ്ട്, അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ല; കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്

1 min read
SHARE

ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരംഉണ്ട് അതിന് കേന്ദ്രത്തിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര വനം വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ്. കേരളം ഇതിന് മുൻപും ഇത്തരം അവകാശങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നല്കിയിട്ടുള്ളതാണ്. 2025 മാത്രം മൂന്ന് പേർ കേരളത്തിൽ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിന് കാരണം. എന്നിട്ടും സംസ്ഥാന സർക്കാർ നടപടി എടുക്കാൻ സന്നദ്ധരായില്ല. കേന്ദ്രം വൈദ്യതി വേലി നിർമിക്കാനും, വന്യ ജീവികൾക്കുള്ള ഭക്ഷണം നൽകാനും കൃത്യമായ ഫണ്ട്‌ നൽകുന്നുണ്ട്.
344 പേർ കേരളത്തിൽ വന്യ ജീവി ആക്രമണത്തിൽ കേരളത്തിൽ മരണപ്പെട്ടുവെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി.