August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 22, 2026

പലഹാരമായി മധുരക്കിഴങ്ങ് ഫ്രൈ ഉണ്ടാക്കാം

SHARE

മധുരക്കിഴങ്ങ് കൊണ്ട് എളുപ്പത്തില്‍ രുചിയുള്ള ഒരു പലഹാരമുണ്ടാക്കിയാലോ… നല്ല ക്രിസ്പ്പിയായി മധുരക്കിഴങ്ങ് ഫ്രൈ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

മധുരക്കിഴങ്ങ് – 1
ഉപ്പ് – ആവശ്യത്തിന്
മഞ്ഞള്‍ പൊടി- 1/2 ടീ സ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1/2 ടേബിള്‍ സ്പൂണ്‍
കടലപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍ – 1 ടേബിള്‍ സ്പൂണ്‍
അരിപ്പൊടി – 1/2 ടേബിള്‍ സ്പൂണ്‍
എണ്ണ-ആവശ്യത്തിന്
കറിവേപ്പില-ഒരു തണ്ട്

ആദ്യം മധുരക്കിഴങ്ങ് ചെറുതാക്കി അരിഞ്ഞെടുക്കണം. ശേഷം എല്ലാ ചേരുവകളും നന്നായി യോജിപ്പിച്ച് പേസ്റ്റുണ്ടാക്കണം. ശേഷം ഇത് മധുരക്കിഴങ്ങില്‍ 30 മിനിറ്റ് നേരം മാരിനേറ്റ് ചെയ്തുവെയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതിലേയ്ക്ക് തയ്യാറാക്കി വെച്ചിരിക്കുന്ന മധുരക്കിഴങ്ങ് ഇട്ടുകൊടുക്കുക.ചെറുതീയില്‍ നന്നായി വറുത്തെടുക്കുക.ശേഷം കറിവേപ്പില എണ്ണയിലിട്ട് മൊരിയിച്ച് ഇതില്‍ വിതറി വിളമ്പാം.