November 2024
M T W T F S S
 123
45678910
11121314151617
18192021222324
252627282930  
November 13, 2024

എവിടെ വരെ പഠിക്കണോ അവിടെ വരെ ഞാന്‍ പഠിപ്പിക്കും, എന്റെ നാലാമത്തെ കുട്ടിയെ പോലെ ഞാന്‍ നോക്കും

1 min read
SHARE

വീടില്ലാതെ വിഷമിക്കുന്ന അമ്മയേയും മകനെയും ചേര്‍ത്തു നിര്‍ത്തുന്ന ഗണേഷ് കുമാര്‍ എംഎല്‍എയുടെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാണ്. പത്തനാപുരം കമുകുംചേരി സ്വദേശിയായ അഞ്ജുവിനും ഏഴാം ക്ലാസുകാരനായ മകന്‍ അര്‍ജുനുമാണ് ഗണേഷ് കുമാര്‍ എംഎല്‍എ കൈത്താങ്ങായത്. നല്ല ഒരു വീട് വച്ചുനല്‍കാമെന്നും പഠിക്കാനുള്ള എല്ലാ സഹായവും ചെയ്തുതരാമെന്നും ഗണേഷ് കുമാര്‍ കുട്ടിക്ക് വാക്ക് നല്‍കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗണേഷ് കുമാർ വിവരം അറിയിച്ചത്.

 

‘നിനക്ക് എവിടെ വരെ പഠിക്കണോ അവിടെ വരെ പഠിക്കണം. ഞാന്‍ പഠിപ്പിക്കും. എന്റെ നാലാമത്തെ കുട്ടിയെ പോലെ ഇവനെ ഞാന്‍ നോക്കും. ഇവന്‍ സിവില്‍ സര്‍വീസൊക്കെ പാസായി മിടുക്കനായി വരുന്നത് കാണാം.’ എന്നാണ് കുട്ടിയെ ചേര്‍ത്ത് നിര്‍ത്തി ഗണേഷ് കുമാര്‍ പറഞ്ഞത്. കമുകുംചേരിയില്‍ നവധാരയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നപ്പോള്‍, സ്റ്റേജില്‍വച്ച് ജില്ലാ പഞ്ചായത്ത് മെമ്പറായ സുനിത രാജേഷാണ് കുട്ടിയുടെ കാര്യം പറയുന്നത്.