ഗണേശോത്സവം; ഇരിട്ടിയിൽ സംഘാടക സമിതി ഓഫീസ് തുറന്നു.
1 min read

ഇരിട്ടി: ഗണേശ സേവാസമിതിയുടെ നേതൃത്വത്തിൽ ഈ മാസം 19 മുതൽ 22 വരെ ഇരിട്ടിയിൽ നടക്കുന്ന ഗണേശോത്സവത്തിന്റെ സംഘാടക സമിതി ഓഫീസ് പയഞ്ചേരിമുക്ക് മൂലോത്തുംകുന്ന് ശ്രീ കൈരാതി കീരാത ക്ഷേത്രത്തിന് സമീപം തുറന്നു. മാതാ അമൃതാനന്ദമയി മഠം കണ്ണൂർ മഠാധിപതി ബ്രഹ്മശ്രീ അമൃത കൃപാനന്ദ പുരി സ്വാമികൾ ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ സജീവൻ ആറളം അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ എം ആർ സുരേഷ്, എ എൻ സുകുമാരൻ മാസ്റ്റർ, പവിത്രൻ തൈക്കണ്ടി, പി.വി ചന്ദ്രൻ, പത്മനാഭൻ അളോറ എന്നിവർ സംസാരിച്ചു.
