October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 15, 2026

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് വർധിച്ചത്.

SHARE

കണ്ണൂർ : സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. പവന് 80 രൂപയാണ് വർധിച്ചത്.

നാല് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില വർധിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,200 രൂപയാണ്.

ഈ ആഴ്ച ആദ്യമായാണ് സ്വർണവില ഉയരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില പത്ത് രൂപ ഉയർന്നു. വില 7150 രൂപയാണ്.

ഒരു ഗ്രാം 18 കാരറ്റ് സ്വർണ വില അഞ്ച് രൂപ ഉയർന്നു. വില 5900 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരുഗ്രാം ഹാൾ മാർക്ക് വെള്ളിയുടെ വില 97 രൂപയാണ്