സ്വർണവിലയിലെ കുതിച്ചുചാട്ടം തുടരുന്നു; പവന് 80 രൂപ വർധിച്ചു.
1 min readസംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് വില. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. ഒരു ഗ്രാമിന് 5530 രൂപയും പവന് 44,240 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,160 രൂപയായിരുന്നു വില.ഓണത്തിന് ശേഷം കേരളത്തിൽ വിവാഹ സീസൺ സജീവമാകുന്നതോടെ സ്വർണത്തിന് ആവശ്യക്കാരേറും. വിവാഹ സീസണിൽ സ്വർണം വാങ്ങാനിരിക്കുന്നവർക്ക് യാതൊരു ആശ്വാസവും നൽകാതെയാണ് സ്വർണ വില കയറുന്നത്.അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 640രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 80,000 രൂപയുമാണ് വില.