September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 14, 2026

മുഖ്യമന്ത്രിക്ക് പറ്റുന്നപണി നാടക കമ്പനി നടത്തൽ; SFIയുടെ വളരെ മോശം പെരുമാറ്റം’; ഗവർണർ

SHARE

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞു. തനിക്ക് ഒന്നിനേയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു.പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന് ഗവർണർ വിമർശിച്ചു. മുഖ്യമന്ത്രിക്ക് പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്. എസ്എഫ്‌ഐയുടേത് വളരെ മോശം പെരുമാറ്റമാണെന്നും ഗവർണർ പറഞ്ഞു. എസ്എഫ്‌ഐയുടേത് വളരെ മോശം പെരുമാറ്റമാണെന്ന് ഗവർണർ പറഞ്ഞു. തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.