പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; റിപ്പോർട്ട് തേടിയെന്ന് ഗവർണർ

1 min read
SHARE

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ രാജ്ഭവനോട് റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. റിപ്പോർട്ട് ലഭിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതിൽ തീരുമാനമെടുക്കുമെന്ന് ഗവർണർ പറഞ്ഞു. വിഷയം സംസാരിക്കേണ്ടിവരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമെന്നും ഗവർണർ പറഞ്ഞു.അതേസമയം ഗാർഹിക പീഡനക്കേസിൽ യുവതിയുടെ മൊഴിയുടെ സമ്പൂർണ വിശദാംശങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ഭർത്താവ് തന്നെ ആദ്യമായി മർദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലർച്ചെയാണെന്നത് ഉൾപ്പെടെ എട്ട് പേജടങ്ങുന്ന മൊഴിയാണ് പൊലീസിന് നൽകിയത്. ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. തന്നെ മർദ്ദിച്ച വിവരമറിഞ്ഞിട്ടും മാതാവ് ഒന്നും തിരക്കിയില്ലെന്നും യുവതി നൽകിയ എട്ട് പേജുള്ള മൊഴിയിൽ പറയുന്നു.