April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 5, 2025

ആശമാരെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ

1 min read
SHARE

ആശാ വർക്കേഴ്‌സിനെ ചർച്ചയ്ക്ക് വിളിച്ച് സർക്കാർ. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ആരോഗ്യ മന്ത്രി വീണാജോർജിന്റെ ചേമ്പറിൽ ചർച്ച നടക്കുക. സമരസമിതി മുന്നോട്ട് വെച്ചിരിക്കുന്ന കാര്യങ്ങൾ പരിഹരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളൂവെന്ന് എസ് മിനി പറഞ്ഞു. ആശാ വർക്കേഴ്‌സുമായി ബന്ധപ്പെട്ടുള്ള ട്രേഡ് യൂണിയൻ രംഗത്തുള്ള സംഘടനകളെക്കൂടി ചർച്ചയ്ക്ക് സർക്കാർ വിളിച്ചിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച നടത്തുന്നത്.അതേസമയം, ആശമാരുടെ സമരം 52 -ാം ദിവസം പിന്നിട്ടിരിക്കുകയാണ്. നിരാഹാര സമരം 14-ാം ദിവസവും തുടരുകയാണ് .കേന്ദ്ര ആരോ​ഗ്യ മന്ത്രി ജെ പി നഡ്ഡയുമായി ഇന്നലെ ആരോ​ഗ്യമന്ത്രി വീണാ ജോർജ് കൂടിക്കാഴ്ച നടത്തിയിരുന്നു. ആശാസമരവും കേരളത്തിനുള്ള എയിംസുമടക്കം നാല് വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ‘ആശമാർ ഉയർത്തുന്ന വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ മുന്നിൽ അവതരിപ്പിച്ചു. അതായിരുന്നു പ്രധാന അജണ്ട. ഇൻസൻ്റീവ് വർധിപ്പിക്കുന്നത് കേന്ദ്ര സർക്കാരിൻ്റെ പരി​ഗണനയിലാണ്. കേന്ദ്ര നിലപാടിൽ പ്രതീക്ഷ’യെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി വീണാ ജോർജ് പ്രതികരിച്ചത്.