ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഗവര്‍ണര്‍
1 min read

മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അലേക്കര്‍ നേരിട്ട് ക്ലിഫ് ഹൗസില്‍ എത്തി ആശംസകള്‍ നേര്‍ന്നു. പിറന്നാള്‍ സമ്മാനമായി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഒരു വിളക്ക് സമ്മാനിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാളാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് ചുവടുവെക്കുമ്പോഴാണ് നവകേരളനായകന്റെ പിറന്നാളെത്തുന്നത്.
കമ്മ്യൂണിസ്റ്റുപാർട്ടി പിറന്ന പിണറായിയിലാണ് പിണറായി വിജയന്റെയും പിറവി. ആ പോരാട്ട ചരിത്രം തന്നെയാണ് പിണറായി വിജയൻ എന്ന കമ്മ്യൂണിസ്റ്റ് പോരാളിയെയും നയിക്കുന്നത്. ഒരു ചെത്തു തൊഴിലാളി കുടുംബത്തിൽ ജനിച്ച് നെയ്ത്തു തൊഴിലാളിയായി വളർന്ന പിണറായിയുടെ കരുത്ത് ആ തൊഴിലാളി വർഗ്ഗ പാരമ്പര്യമാണ്.
