സര്‍ക്കാര്‍ വാഹനങ്ങൾക്ക് ഇനി പുതിയ നമ്പർ സീരീസ്; പഴയ രജിസ്‌ട്രേഷനും മാറും
1 min readസര്‍ക്കാര്‍ വാഹനങ്ങൾക്ക് ഇനി പുതിയ നമ്പർ സീരീസ്; പഴയ രജിസ്‌ട്രേഷനും മാറും▪️സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന റജിസ്ട്രേഷൻ സീരീസ് ആയിരിക്കും.സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ‘കെ.എല്‍.-90’ ല്‍ തുടങ്ങുന്ന രജിസ്ട്രേഷന്‍ സീരീസ് വരുന്നു. മന്ത്രിവാഹനങ്ങളടക്കം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഴയ വാഹനങ്ങളെല്ലാം ഇതിലേക്ക് മാറും. നിലവിൽ അതതു ജില്ലകളിലെ ആർടി ഓഫിസുകളിൽ റജിസ്റ്റർ ചെയ്ത സർക്കാർ വാഹനങ്ങളും ഇൗ ഓഫിസിൽ റീ റജിസ്റ്റർ ചെയ്യണം. സർക്കാർ വാഹനങ്ങളുടെ കണക്കെടുക്കാനും വാഹനങ്ങളുടെ കാലാവധി കഴിയുന്നത് അറിയാനുമാണ് ഈ സംവിധാനം.കെ.എസ്.ആര്‍.ടി.സി.ക്കുവേണ്ടി തിരുവനന്തപുരം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന (കെ.എല്‍ 15- ആര്‍.ടി.ഒ. എന്‍.എസ്) ദേശസാത്കൃതവിഭാഗം ഓഫീസിലേക്കാണ് സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, തദ്ദേശ, പൊതുമേഖലാസ്ഥാപനങ്ങളുടെ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ മാറ്റുന്നത്.സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന റജിസ്ട്രേഷൻ സീരീസ് ആയിരിക്കും. പഴയ വാഹനങ്ങൾ വീണ്ടും റജിസ്റ്റർ ചെയ്യുമ്പോഴും ഈ നമ്പർ നൽകും. കെഎൽ 90 എ സംസ്ഥാന സർക്കാർ, കെഎൽ 90 ബി കേന്ദ്രസർക്കാർ, കെഎൽ 90 സി തദ്ദേശ സ്ഥാപനങ്ങൾ, കെഎൽ 90 ഡി സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് നൽകുക.പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്യുന്നതിനും പഴയവ മാറ്റുന്നതിനും ഓണ്‍ലൈനില്‍ അപേക്ഷിച്ചാല്‍ മതിയാകും. വാഹനങ്ങള്‍ ഹാജരാക്കേണ്ടതില്ല. സ്വകാര്യ, കരാര്‍ വാഹനങ്ങളില്‍ ‘കേരള സര്‍ക്കാര്‍ ബോര്‍ഡ്’ ഘടിപ്പിക്കുന്നത് വ്യാപകമായ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നത്. ഇതോടെ ദുരുപയോഗം തടയാനാകുമെന്നാണ് പ്രതീക്ഷ. സർക്കാരിന് എത്ര വാഹനമുണ്ടെന്നു കണ്ടെത്താനും ഇതിലൂടെയാകും.