ഗുരുവായൂർ ഉത്സവം: 2.31 കോടിയുടെ അന്നദാനം, രാവിലെ കഞ്ഞിയും മുതിരപ്പുഴുക്കും രാത്രി ചോറും രസകാളനും വിഭവങ്ങളും
1 min readഗുരുവായൂർ • ഉത്സവത്തിന് വമ്പൻ കലവറ ഒരുങ്ങി. ഭക്തർക്ക് രാവിലെ കഞ്ഞിയും മുതിരപ്പുഴുക്കും രാത്രി ചോറും രസകാളനും വിഭവങ്ങളും വിളമ്പും. ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കെല്ലാം 2 നേരം പകർച്ചയുമുണ്ട്. ഇതിനായി 2.31 കോടി രൂപ വകയിരുത്തി. കഞ്ഞിക്ക് 42,000 കിലോ അരി, ചോറിന് 50,000 കിലോ. പുഴുക്കിന് 25,000 കിലോ മുതിരയും 22,000 കിലോ ഇടിച്ചക്കയും വേണം.3000 കിലോ കല്ലുപ്പിന്റെയും 600 കിലോ പൊടിയുപ്പിന്റെയും വിഭവങ്ങൾ തയാറാക്കും. 10 ടൺ പപ്പടം കാച്ചിയെടുക്കാൻ 9 ടൺ വെളിച്ചെണ്ണ വേണം. കഞ്ഞി കുടിക്കാൻ പാള പ്ലേറ്റ് 2.50 ലക്ഷം എണ്ണം വേണം. പച്ചപ്ലാവില കുത്തിയതും വേണം രണ്ടര ലക്ഷം. 20,000 കിലോ മത്തൻ, 12,000 കിലോ കുമ്പളങ്ങ, 500 കിലോ ചേന, 3500 കിലോ വെള്ളരിക്ക, പച്ചമാങ്ങ 2300 കിലോ,മുരിങ്ങക്കായ 500 കിലോ, മുളക് പൊടി 750 കിലോ, മഞ്ഞൾപ്പൊടി 300 കിലോ, ജീരകം 45 കിലോ, ശർക്കര 5500 കിലോ, മാമ്പഴം 1500 കിലോ എന്നിങ്ങനെയാണ് കഞ്ഞി, പുഴുക്ക്, സദ്യ, പകർച്ച എന്നിവയ്ക്കുള്ള കലവറ സാധനങ്ങളുടെ ലിസ്റ്റ്. ലോറികളിൽ സാധനങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു.ഗുരുവായൂർ • ഉത്സവത്തിന്റെ ആകെ ചെലവ് 3.22,3300 രൂപ. ഇതിൽ 2.31 കോടി രൂപ ഉത്സവസദ്യയ്ക്കും അന്നദാനത്തിനും ആണെന്ന് ദേവസ്വം ചെയ്രമാൻ ഡോ. വി.കെ.വിജയൻ, ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ. ആർ. ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ അറിയിച്ചു.