പാതി വില തട്ടിപ്പ്; ഷീബ സുരേഷിൻ്റെ കുമളിയിലെ വീട് ഇ ഡി സീൽ ചെയ്തു

1 min read
SHARE

പാതി വില തട്ടിപ്പ് കേസിൽ ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇഡി സീൽ ചെയ്തു. കുമളി മുൻ പഞ്ചായത്ത് പ്രസിഡൻ്റും ,മഹിളാ കോൺഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയും ആണ് ഷീബ സുരേഷ്.

SPIARDS (സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റീസർച്ച് ഡവലപ്മെൻ്റ് സൊസൈറ്റി) ചെയർപേഴ്സണാണ് ഷീബ . ഇവർ എൻജിഒ കോൺഫെഡറേഷൻ ബോർഡ്‌ അംഗം കൂടിയാണ്. നിലവിൽ ഷീബ വിദേശത്താണ്.