മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു ; ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും
1 min readമലപ്പുറം ജില്ലയില്‍ മഞ്ഞപ്പിത്തം പടരുന്നതിനിടെ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ചേരും.ചാലിയാറിലും, പോത്തുകല്ലിലുമാണ് യോഗം ചേരുന്നത്. മലപ്പുറം ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗവും, അതുമൂലമുള്ള മരണങ്ങളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുകയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നത്.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിച്ച് രണ്ടു പേരാണ് മരിച്ചത്. വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം കഴിഞ്ഞ 5 മാസത്തിനിടെ 8 മരണമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 3000ത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.