November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 2, 2026

വീട് കുത്തി തുറന്ന് 10 പവനും ഡയമണ്ട് ആഭരണങ്ങളും കവർന്നു.

SHARE

 

പഴയങ്ങാടി :പൂട്ടിയിട്ട വീടു കുത്തി തുറന്ന് അകത്ത് കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച പത്ത് പവൻ്റെ ആഭരണങ്ങളും ഡയമണ്ട് പേളിൻ്റെ ആഭരണങ്ങളും കവർന്നുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. അടുത്തിലയിലെ വി. സുരേഷിൻ്റെ സഹോദരിയുടെ വീട്ടിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ ഒക്ടോബർ 25 ന് 3 മണിക്കും നവംബർ ഒന്നിനുമിടയിലാണ് മോഷണം നടന്നത്. ഇന്നലെ സംഭവം ശ്രദ്ധയിൽപ്പെട്ടതിനെതുടർന്ന് പോലീസിൽ പരാതി നൽകി. 12 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്ന പരാതിയിൽ കേസെടുത്ത പഴയങ്ങാടി പോലീസ് അന്വേഷണം തുടങ്ങി.