മഴയത്ത് ചൂടുള്ള സ്നാക്ക്സ് ഉണ്ടാക്കിയാലോ? എളുപ്പത്തിൽ തയ്യാറാക്കാം ഈ റെസിപ്പി
1 min read

മഴയത്ത് ചൂട് ചായയോടൊപ്പം സ്നാക്ക്സ് ആസ്വദിക്കാൻ ഏവർക്കും ഇഷ്ടമാണ്. എളുപ്പത്തിൽ രുചികരമായ ക്രിസ്പി ഒണിയൻ റിങ്സ് തയ്യാറാക്കിയാലോ? സവാള വട്ടത്തിൽ മുറിച്ചു മാവിൽ മുക്കിയാണ് ഒണിയൻ റിങ്സ് ഉണ്ടാക്കുന്നത്.
3 സവാള വട്ടത്തിൽ മുറിച്ചത്, 1/2 ഇഞ്ച് ഇഞ്ചി,2 അല്ലി വെളുത്തുള്ളി അരിഞ്ഞത്, 10 കറിവേപ്പില, 2 ഉണക്കമുളക്, 1 പച്ചമുളക്, 1/2 കപ്പ് ഓൾ മൈദ, 1/4 കപ്പ് കടല മാവ്, 2 ടേബിൾസ്പൂൺ കോൺ ഫ്ലോർ, 1 ടീസ്പൂൺ ബേക്കിംഗ് സോഡ, ഉപ്പ് ആവശ്യത്തിന്, വറുക്കാൻ ആവശ്യമുള്ള എണ്ണ എന്നിവയാണ് റിങ്സ് തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ.മിക്സിയിൽ ഇഞ്ചി, വെളുത്തുള്ളി, ചുവന്ന മുളക്, പച്ചമുളക്, കറിവേപ്പില എന്നിവ ഒരു ടേബിൾസ്പൂൺ വെള്ളം ചേർത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിൽ അരയ്ക്കുക. ഒരു ബൗളിൽ മൈദ, കടലമാവ്, കോൺ ഫ്ലോർ,ബേക്കിംഗ് സോഡ, ഉപ്പ്, മിക്സിയിൽ അരച്ച പേസ്റ്റ് എന്നിവ ചേർത്ത് നന്നായി ഇളക്കി ഒരു മാവിന്റെ രൂപത്തിലാക്കുക. അടുപ്പിൽ ഒരു പാനിൽ വറക്കുവാൻ ആവശ്യമായ എണ്ണ ചേർത്ത് ചൂടാക്കി എടുക്കുക. ശേഷം ഉണ്ടാക്കിവെച്ച മാവിലേക്ക് അരിഞ്ഞ സവാള മുക്കിയെടുത്ത് എണ്ണയിൽ പൊരിക്കുക. ടൊമാറ്റോ സോസിനൊപ്പമോ, മയോണൈസിനൊപ്പമോ സ്വാദിഷ്ടമായ ക്രിസ്പി ഒണിയൻ റിങ്സ് ആസ്വദിക്കാം
